കൊച്ചി: ‘ദക്ഷിണേന്ത്യയുടെ കുംഭമേള’ എന്നറിയപ്പെടുന്ന മഹാമാഘ മഹോത്സവം 2026, പുണ്യനദിയായ ഭാരതപ്പുഴയുടെ തീരമായ മലപ്പുറം ജില്ലയിലെ തിരുനാവായയിലും താപസന്നൂരിലുമായി 18 മുതല്‍ ഫെബ്രുവരി മൂന്ന് വരെ നടക്കും. 250 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബ്രിട്ടീഷുകാരുടെ ഇടപെടലോടെയാണ് ഈ ഹിന്ദുധര്മ്മയജ്ഞം നിലച്ചുപോയതെന്ന് മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മഹാമാഘ മഹോത്സവത്തില്‍ ഓരോ ദിവസവും അരലക്ഷം പേരെയാണ് പ്രതീക്ഷിക്കുന്നതെന്നും സ്വാമി പറഞ്ഞു. മാഘഗുപ്ത നവരാത്രി ആരംഭ ദിനമായ 19ന് രാവിലെ 11ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മഹാമാഘ മഹോത്സവത്തിന്റെ […]