
ധാക്ക : ബംഗ്ലാദേശിൽ ഹിന്ദു യുവാവായ ദിപു ചന്ദ്രദാസിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. പ്രദേശത്തെ മദ്രസയിലെ അദ്ധ്യാപകനായ യാസിൻ അറാഫത്ത് (25) ആണ് പിടിയിലായത്. ആക്രമണം ആസൂത്രണം ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലും യാസിൻ അറാഫത്ത് മുഖ്യപങ്കുവഹിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ദീപുവിനെ റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയതും മരത്തിൽ കെട്ടിത്തൂക്കി തീകൊളുത്തിയതും യാസിനാണെന്ന് കണ്ടെത്തിയിരുന്നു മുൻപ് പ്രതി ശേഖബാരി പള്ളിയിൽ ഇമാമായി ജോലി ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു . കഴിഞ്ഞ 18 മാസമായി ഇയാൾ മദ്രസയിൽ […]