തിരുവനന്തപുരം: നഗരത്തെ നടുക്കി മെഡിക്കല്‍ കോളജ് ആശുപത്രി വളപ്പില്‍ നവജാതശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ആശുപത്രിയിലെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ ഒരു ബാഗിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം. ഇന്ന് രാവിലെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ പരിശോധന നടത്തുന്നതിനിടെ സുരക്ഷാ ജീവനക്കാരാണ് സംശയാസ്പദമായ രീതിയില്‍ ഒരു ബാഗ് ശ്രദ്ധിച്ചത്. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹമാണെന്ന് അറിയുന്നത്. മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കുഞ്ഞിനെ കണ്ട ഉടനെ സുരക്ഷാ ജീവനക്കാര്‍ ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിച്ചു. മെഡിക്കല്‍ കോളജ് […]