തിരുവനന്തപുരം: ബിജെപി അധികാരത്തിൽ എത്തിയശേഷം ആദ്യമായി അനന്തപുരിയിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിക്കുന്നത് 529 കോടി രൂപയുടെ പദ്ധതികൾ. റെയിൽവേ മന്ത്രാലയത്തിന്റെ കീഴിലുള്ള പദ്ധതികളുടെ ഉദ്ഘാടനമാണ് അന്നേ ദിവസം നടക്കുക. ആറ് പുതിയ ട്രെയിനുകളും അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്യും. ജനുവരി 23 നാണ് പ്രധാനമന്ത്രിയുടെ തിരുവനന്തപുരം സന്ദർശനം.. ആറ് ട്രെയിനുകളിൽ നാലെണ്ണം കേരളത്തിനും രണ്ടെണ്ണം തമിഴ്നാടിനുമാണ്. തിരുവനന്തപുരം – താംബരം, നാഗർകോവിൽ -മംഗളൂരു, തിരുവനന്തപുരം- ഹൈദരാബാദ്, ഗുരുവായൂർ തൃശ്ശൂർ പാസഞ്ചർ എന്നിവയാണ് കേരളത്തിന് ലഭിക്കുക. […]