
തിരുവനന്തപുരം: കൗൺസിലർ ആർ. ശ്രീലേഖയുമായുള്ള ഓഫീസ് തർക്കത്തിന് പിന്നാലെ വി. കെ പ്രശാന്ത് എംഎൽഎ ഓഫീസ് മാറുന്നു. ഏഴ് വർഷമായി കൈയടിക്കിവെച്ചിരുന്ന കോർപറേഷൻ കെട്ടിടത്തിലെ ഓഫീസാണ് ഒഴിയുന്നത്. മരുതൻകുഴിയിലെ വാടക കെട്ടിടത്തിലേക്കാണ് പ്രശാന്തിൻറ മാറ്റം. സ്വന്തം മണ്ഡലത്തിൽ സ്ഥിതി ചെയ്യുന്ന എംഎൽഎ ഹോസ്റ്റലിൽ പ്രശാന്തിന് രണ്ട് മുറികളുണ്ട്. എന്നിട്ടും കോർപ്പറേഷൻ കെട്ടിടത്തിൽ തന്നെ ഓഫീസ് വേണമെന്ന പിടിവാശിയിലായിരുന്ന പ്രശാന്ത്. ഇതു മൂലം ബിജെപിയുടെ മുൻ കൗൺസിലർക്ക് ഇവിടെ ഓഫീസ് തുറക്കാനോ പ്രവർത്തിക്കാനോ സാധിച്ചിരുന്നില്ല. ശാസ്തമംഗലത്ത് കൗൺസിലറായി ആർ. […]