ഹൈദരാബാദ് : തിരുവനന്തപുരത്തിനു കേന്ദ്ര സർക്കാരിന്റെ സമ്മാനം. നാഷണൽ ഫിഷറീസ് ഡെവലപ്മെന്റ് ബോർഡിന്റെ (NFDB) പ്രാദേശിക കേന്ദ്രം തിരുവനന്തപുരത്ത് സ്ഥാപിക്കും . ഇതിനുള്ള തീരുമാനം കേന്ദ്രമന്ത്രി രാജീവ് രഞ്ജൻ ‘ലാലൻ’ സിംഗ് അറിയിച്ചു. ഹൈദരാബാദിൽ നടന്ന NFDB യോഗത്തിനിടെയാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്. കേന്ദ്രം സ്ഥാപിക്കാനുള്ള എല്ലാ പ്രാഥമിക നടപടി ക്രമങ്ങളും പ്രധാനമന്ത്രിയുടെ തിരുവനന്തപുരം സന്ദർശനത്തിന് മുമ്പ് ഉണ്ടാകും. കേന്ദ്ര സഹമന്ത്രി ജോർജ് കുര്യന്റെ നിർദ്ദേശ പ്രകാരമാണു ഈ തീരുമാനം. 