
ന്യൂഡൽഹി: രാജ്യസഭയിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയ്ക്കിടെ ജോൺ ബ്രിട്ടാസിനെ പേരെടുത്ത് പറഞ്ഞ് ആക്രമിച്ച് സി. സദാനന്ദൻ മാസ്റ്റർ. പരമ പവിത്രമിതാമി മണ്ണിൽ എന്ന് തുടങ്ങുന്ന ഗണഗീതം ഉറക്കെ ചൊല്ലി, സിപിഎം അക്രമത്തിൽ നഷ്ടപ്പെട്ട കാലിന് പകരമുള്ള കൃത്രിമകാൽ മേശപ്പുറത്ത് വെച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. നിങ്ങളുടെ അസഹിഷ്ണുത ഈ ലോകം അറിയണമെന്ന് സദാനന്ദൻ മാസ്റ്റർ പറഞ്ഞു. നിങ്ങൾ ജനാധിപത്യത്തെ കുറിച്ച് സംസാരിക്കുന്നു, ഞങ്ങൾ മനുഷ്യത്വത്തെക്കുറിച്ച് സംസാരിക്കുന്നു. എന്നാൽ നിങ്ങളുടെ പ്രത്യയശാസ്ത്രം രാഷ്ട്രീയ അക്രമത്തിൽ അധിഷ്ഠിതമാണ്. […]