ന്യൂഡൽഹി: തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ അംഗം കെപി ശങ്കർദാസ് നൽകിയ മുൻകൂർ ജാമ്യഹർജി സുപ്രീം കോടതി തള്ളി. ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. ജസ്റ്റിസ് ദീപാങ്കർ ദത്ത അദ്ധ്യക്ഷനായ ബെഞ്ചാണ് ശങ്കർദാസിന്റെ ഹർജി തള്ളിയത്. ബോർഡംഗമെന്ന നിലയിൽ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രധാന ഉത്തരവാദിത്തമുണ്ടെന്നും നിങ്ങൾ ദൈവത്തെ പോലും വെറുതെവിട്ടില്ലെന്നുമുള്ള അതിരൂക്ഷ പ്രതികരണമാണ് കോടതിയിൽ നിന്ന് ഉണ്ടായിട്ടുള്ളത്.മുൻകൂർ ജാമ്യത്തിനായി കീഴ്കോടതിയെ സമീപിക്കാനും സുപ്രീംകോടതി നിർദ്ദേശിച്ചു. ശങ്കർദാസിന്റെ പ്രായത്തിന്റെ കാര്യത്തില്‍ മാത്രം അനുകമ്പയുണ്ടെന്ന് പറഞ്ഞ കോടതി […]