
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് ബിജെപി സുസജ്ജം. ജനുവരി അവസാനത്തോടെ ആദ്യ സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഡൽഹിയിൽ പറഞ്ഞു. കേന്ദ്ര നേതൃത്വത്തിന് സ്ഥാനാർത്ഥി പട്ടിക സമർപ്പിച്ചു തുടങ്ങിയെന്നും അദ്ദേഹം അറിയിച്ചു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് കേരളത്തിന്റെ ഭാവി നിർണയിക്കുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വികസിത കേരളം സുരക്ഷിത കേരളം എന്നതാണ് ബിജെപിയുടെ മുദ്രാവാക്യം. കോൺഗ്രസിനും സിപിഐഎമ്മിനും കേരളത്തെക്കുറിച്ച് യാതൊന്നും പറയാനില്ല. കിട്ടുന്ന സമയം മുഴുവൻ ബിജെപിയെ കുറിച്ച് നുണപ്രചാരണം നടത്താനാണ് അവർ […]