തിരുവനന്തപുരം: കുംഭമേളയ്ക്ക് ആശംസകളുമായി കോൺഗ്രസ് എംപി ശശി തരൂർ. മനോഹരമായ സാംസ്കാരിക നവോത്ഥാനമാണ് തിരുനാവായയിലെ നീളാതീരത്തെ കുംഭമേളയിലൂടെ ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സാമൂതിരിമാരുടെ ആയോധന ചരിത്രം മുതൽ ഇന്നത്തെ “കേരള കുംഭമേള”യുടെ ആത്മീയ അനുരണനം വരെ, ഉത്സവം മനോഹരമായ ഒരു സാംസ്കാരിക നവോത്ഥാനത്തെ പ്രതിനിധീകരിക്കുന്നു. ഭാരതപ്പുഴയിൽ ഒത്തുകൂടിയ സംഘാടകർക്കും ഭക്തർക്കും തന്റെ ആശംസകൾ. ഈ ഉത്സവം നമ്മുടെ ചരിത്രപരമായ ഭൂതകാലത്തിനും യോജിപ്പുള്ള ഭാവിക്കും ഇടയിലുള്ള ഒരു പാലമായിവർത്തിക്കട്ടെ എന്നും ശശി തരൂരിന്റെ ഫേസ്ബുക്കിൽ കുറിച്ചു. ആദ്യമായാണ് ഒരു […]