
കൊച്ചി: തന്ത്രി കണ്ഠരര് രാജീവര് പണം നിക്ഷേപിച്ച നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. തിരുവല്ല കെഎസ്ആർടി സി ബസ് സ്റ്റാൻഡിന് സമീപമുള്ള ഓഫീസിലാണ് പരിശോധന നടക്കുന്നത്. സ്ഥാപന ഉടമ എൻ. എം രാജുവിന്റെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. നിക്ഷേപ തട്ടിപ്പ് കേസിലാണ് നടപടി. തന്ത്രി കണ്ഠരര് രാജീവര് 2.5 കോടി രൂപ ഇവിടെ നിക്ഷേപിച്ചിരുന്നു. നിക്ഷേപ തട്ടിപ്പ് കേസിൽ ഉൾപ്പെട്ട സ്ഥാപനമാണ് നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ്. സ്ഥാപനം നേരത്തെ പൂട്ടിപ്പോയിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് […]