തിരുവനന്തപുരം: നെയ്യാറില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ടു. ഇതിൽ ഒരാള്‍ക്ക് ദാരുണാന്ത്യം.കാട്ടാക്കട പി.ആര് വില്യം സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥി കാട്ടാക്കട തൂങ്ങാംപാറ അമൃതം വീട്ടില്‍ അനില്‍ കുമാറിന്റെ മകന് അഭിനവ് (18) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹപാഠി അഭിനന്ദിനെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. ഇന്നലെ വൈകുന്നേരം നാലുമണിയോടെ കീഴാറൂര്‍ ഈരാറ്റിന്‍പുറം ആറ്റുകടവിലായിരുന്നു അപകടം. ആറ്റില്‍ കുളിക്കാനായി എത്തിയ ആറോളം വിദ്യാര്‍ഥികളടങ്ങുന്ന സംഘതില് നാലുപേര്‍ വെള്ളത്തിലിറങ്ങി. കുളിക്കുന്നതിനിടെ രണ്ടുപേര്‍ സുരക്ഷിതരായി കരയ്ക്ക് കയറിയെങ്കിലും അഭിനവും അഭിനന്ദും ഒഴുക്കില്‍പ്പെടുകയായിരുന്നു. വിദ്യാര്‍ഥികളുടെ […]