തൃശൂർ; ദേശീയപാതയിൽ പടക്കം കയറ്റി വന്ന കണ്ടെയ്നർ ലോറിക്ക് തീ പിടിച്ചു. തൃശൂർ നടത്തറയിലാണ് അപകടമുണ്ടായത്. വാഹനത്തിന്റെ ഡ്രൈവർ പുത്തൂർ സ്വദേശി അനൂജിന് നിസാര പരിക്കേറ്റു. ശിവകാശിയിൽ നിന്നും പടക്കം കയറ്റി വന്ന ലോറിക്കാണ് തീപിടിച്ചത്. ലോറിയിലെ പടക്കം മുഴുവനും കത്തിനശിച്ചു. തൃശൂരിൽ നിന്നും അഗ്നിരക്ഷാസേന എത്തിയാണ് തീ അണച്ചത്. 