തിരുവനന്തപുരം : ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ പ്രതിഷേധിച്ച് ജനുവരി 14ന് മകരസംക്രമ ദിനത്തില്‍ കേരളത്തിലെ പതിനായിരത്തിലധികം കേന്ദ്രങ്ങളിൽ ബി ജെ പി, ശബരിമല സംരക്ഷണ ജ്യോതി തെളിയിക്കും. വൈകിട്ട് 6 മണിക്ക് നടക്കുന്ന “വീട്ടിലും നാട്ടിലും അയ്യപ്പജ്യോതി” പരിപാടിയിൽ ലക്ഷക്കണക്കിന് ബിജെപി പ്രവർത്തകർ അണിചേരും. ബി ജെ പി ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും ക്ഷേത്രങ്ങളിലും ജ്യോതി തെളിയിക്കും. ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ പ്രതിഷേധിച്ച് സമൂഹത്തിന്റെ വിവിധ മേഖലകളിലെ പ്രമുഖർ അയ്യപ്പ ജ്യോതിയുടെ ഭാഗമാകുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്. സുരേഷ് അറിയിച്ചു. […]