ഹുബ്ബള്ളി: പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികൾ ചേർന്ന് 13-കാരിയെ പീഡിപ്പിച്ചു. കർണാടകയിലെ ഹൂബ്ലിയിലാണ് സംഭവം നടന്നത്.14 നും 15 നും ഇടയിൽ പ്രായമുള്ള മൂന്ന് പ്രായപൂർത്തിയാകാത്ത ആൺകുട്ടികളാണ് കൂട്ടബലാത്സംഗത്തിലെ പ്രതികളെന്ന് പോലീസ് പറഞ്ഞു. പ്രതികളിൽ രണ്ട് പേർ ഹൈസ്കൂൾ വിദ്യാർഥികളും മൂന്നാമൻ സ്കൂൾ പഠനം ഉപേക്ഷിച്ചയാളുമാണെന്ന് പൊലീസ് പറഞ്ഞു.പെൺകുട്ടിയുടെ മാതാപിതാക്കൾ ഇല്ലാതിരുന്ന സമയത്ത്, അതേ പ്രദേശത്തുള്ള ആൺകുട്ടികൾ അവളെ വിജനമായ ഒരു പ്രദേശത്തേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് റിപ്പോർട്ട്. മൂന്ന് ആൺകുട്ടികളെ കസ്റ്റഡിയിലെടുത്തതായും ഹുബ്ബള്ളി-ധാർവാഡ് പോലീസ് കമ്മീഷണർ എൻ. […]