കന്യാകുമാരി: തിരുവട്ടാർ ആദികേശവ പെരുമാൾ ക്ഷേത്രത്തിൽ ഈ വർഷത്തെ ചന്ദനകളഭാഭിഷേകം നാളെ മുതൽ ആരംഭിക്കുന്നു. 108 വൈഷ്ണവ ദിവ്യ ദേശങ്ങളിൽ ഒന്നായ തിരുവട്ടാർ ആദികേശവ പെരുമാൾ ക്ഷേത്രത്തിൽ എല്ലാ വർഷവും തൈമാസം ഒന്നാം തീയതി മുതൽ 12 ദിവസമാണ്ചന്ദനകളഭാഭിഷേകം നടത്തപ്പെടുന്നത്. ഇതിന്റെ ഭാഗമായി, നാളെ രാവിലെ നിർമ്മാല്യ ദർശനത്തിനുശേഷം, ആദികേശവ പെരുമാൾ, ശ്രീദേവി, ഭൂദേവി എന്നിവരുടെ വിഗ്രഹങ്ങൾ ക്ഷേത്ര ശ്രീകോവിലിൽ നിന്ന് മണ്ഡപത്തിലേക്ക് എഴുന്നള്ളും. അവിടെ, അഭിഷേകത്തിനും ദീപാരാധനയ്ക്കും ശേഷം, അവ ശ്രീകോവിലിലേക്ക് മടങ്ങും. തുടർന്ന്, രാവിലെ […]