തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവും ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ സുഹൃത്തുമായ ഫെന്നി നൈനാനെതിരെ പരാതിക്കാരിയെ അധിക്ഷേപിച്ചതിന് കേസ്. രാഹുലിനെതിരെ പരാതി നല്കിയ അതിജീവിതയെ ഓൺ ലൈനിൽ അധിക്ഷേപിച്ചതിലാണ് സൈബര്‍ പൊലീസ് കേസെടുത്തത്. പരാതിക്കാരിയെ അധിക്ഷേപിക്കാനെന്ന ഉദ്ദേശത്തോടെ ചാറ്റ് ഉള്‍പ്പെടെ പരസ്യമാക്കിയതിലാണ് കേസ് എടുത്തത്. രാഹുലിനെതിരായ മൂന്നാമത്തെ ബലാത്സംഗക്കേസിലെ അതിജീവിതയുമായി നടത്തിയ വാട്സാപ്പ് ചാറ്റിന്റെ സ്ക്രീന്‍ഷോട്ട് ഫൈന്നി സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. ഇതിനു മുൻപും രാഹുലിനെ ന്യായീകരിച്ച് ഫെന്നി രംഗത്തെത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് പരാതിക്കാരിയുടെ ചാറ്റിന്റെ സ്ക്രീന്‍ഷോട്ടുകള്‍ […]