കണ്ണൂർ: പറശ്ശിനിക്കടവിലെ ലോഡ്ജിൽ സ്ത്രീ മരിച്ച നിലയിൽ കണ്ടെത്തി. ചെറുകുന്ന് സ്വദേശിയായ മായയാണ് മരിച്ചത്. കിടക്കയിലാണ് മൃതദേഹം കണ്ടെത്തിയത്. അയ്യോത്തെ കടേല്‍പറമ്പില്‍ വീട്ടില്‍ കെ.പി.വിജയന് എന്നയാളോടൊപ്പമാണ് സ്ത്രീ ലോഡ്ജില്‍ എത്തിയത്. സംഭവത്തിന് ശേഷം ഇയാളെ കാണാനില്ല. ഫെബ്രവരി 4 ന് രാത്രി 9 മണിയോടെ പറശിനിക്കടവിലെ സമ്മര്‍ലാന്റ് ഇന്‍ ലോഡ്ജിലാണ് മൃതദേഹം കണ്ടെത്തിയത്. ഭർത്താവ് മരണപ്പെട്ട യുവതിക്ക് രണ്ട് മക്കൾ ഉണ്ട്. തളിപ്പറമ്പ് പൊലിസ് അന്വേഷണം ആരംഭിച്ചു. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം.