
കണ്ണൂർ: പറശ്ശിനിക്കടവിലെ ലോഡ്ജിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പുതിയ വഴിത്തിരിവ്. സ്ത്രീക്കൊപ്പം ലോഡ്ജിൽ ഉണ്ടായിരുന്നയാളും മരിച്ചു. ചെറുകുന്ന് സ്വദേശി കെ പി വിജയനാണ് മരിച്ചത്. പഴയങ്ങാടി മാട്ടൂലിലാണ് പുഴയോരത്ത് തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച രാത്രി 9 മണിയോടെയാണ് സമ്മര്‍ലാന്റ് ഇന്‍ ലോഡ്ജിൽ ചെറുകുന്ന് സ്വദേശിനിയും അയ്യോത്ത് താമസക്കാരിയുമായ സീമയുടെ മൃതദേഹം കണ്ടെത്തിയത്. കെ.പി.വിജയനൊപ്പമാണ് ഇവർ ലോഡ്ജിൽ എത്തിയത്. കിടക്കയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിന് ശേഷം വിജയനെ കാണാനില്ലായിരുന്നു. തളിപ്പറമ്പ് പൊലിസ് […]