കൊച്ചി: യാക്കോബായ-ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിലുളള സംഘർഷത്തിൽ ആറ് പേർക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകുന്നേരം അഞ്ചര മണിയോടെ കുറിഞ്ഞി സെന്‍റ് പീറ്റേഴ്സ് ആൻഡ് സെന്‍റ് പോൾസ് പള്ളിയിലാണ് സംഭവം. ഇതിനിടയിൽ കുരുമുളക് സ്പ്രേ പ്രയോഗിച്ചിരുന്നു. ഇതാണ് പരിക്കിന് കാരണമായതെന്നാണ് യാക്കോബായ വിഭാഗത്തിന്റെ വാദം. യാക്കോബായ വിഭാഗത്തിലെ നാല് പേരെയും ഓർത്തഡോക്സ് സഭയിലെ വൈദികനായ ഫാ. എബിൻ ഏബ്രഹാം ഉൾപ്പെടെ രണ്ട് പേരെയും ആശുപത്രിയിലേക്ക് മാറ്റി. ഓർത്തഡോക്സ് സഭയ്‌ക്ക് അനുവദിച്ച സമയക്രമ പ്രകാരമാണ് ഇത്തവണ പള്ളിയിൽ പെരുന്നാൾ ചടങ്ങുകൾ നടന്നത്. […]