എറണാകുളം: .മൂവാറ്റുപുഴയിൽ കതിന നിറയ്ക്കുന്നതിനിടെയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ച സംഭവത്തിൽ പള്ളി വികാരിക്കും ട്രസ്റ്റികൾക്കും എതിരെ പൊലീസ് കേസെടുത്തു. സുരക്ഷാ വീഴ്ച വരുത്തിയതിനും സ്ഫോടകവസ്തു നിയമ ലംഘന പ്രകാരവുമാണ് കേസെടുത്തത് കടാതിയിലെ സെൻറ് പീറ്റേഴ്സ് ആൻറ് സെൻറ് പോൾസ് പള്ളിയിലാണ് അപകടമുണ്ടായത് . പെരുന്നാളിന് കുർബാനയ്ക്കിടെ ആചാരവെടിയുടെ ഭാഗമായി കതിന നിറയ്ക്കുന്നതിനിടെയാണ് അപകടമുണ്ടായത്.കടാതി സ്വദേശി രവിയാണ് മരിച്ചത്. രവിയുടെ സഹായിക്ക് പരിക്കേറ്റിട്ടുണ്ട്. പള്ളി കൊമ്പൗണ്ടിലെ ഒരു കെട്ടിടത്തിനുള്ളിൽ വെച്ചാണ് കതിന നിറച്ചിരുന്നത്. രവി സംഭവ സ്ഥലത്തെവെച്ച് തന്നെ […]