
മുംബൈ: മഹാരാഷ്ട്ര കോൺഗ്രസ് വൈസ് പ്രസിഡൻറ് പളളിയിൽ നിസ്കാരത്തിനിടെ കുത്തേറ്റു മരിച്ചു. 66 കാരനായ ഹിദായത്തുള്ള പട്ടേൽ ആണ് കൊല്ലപ്പെട്ടത്. അകോല ജില്ലയിലെ മൊഹാല ഗ്രാമത്തിലാണ് സംഭവം. അക്രമിയെ മണിക്കൂറുകൾക്കുള്ളിൽ തന്നെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതക കാരണം പുറത്തുവന്നിട്ടില്ല. ചൊവ്വാഴ്ച ഉച്ചയ്ക്ക് ജുമാ മസ്ജിദിൽ നമസ്കരിക്കുന്നതിനിടെയാണ് അദ്ദേഹം ആക്രമിക്കപ്പെട്ടത്. അക്രമി മൂർച്ചയുള്ള കത്തി ഉപയോഗിച്ച് പട്ടേലിന്റെ കഴുത്തിലും നെഞ്ചിലും ആഞ്ഞു കുത്തുകയായിരുന്നു. ആക്രമണത്തിന് തൊട്ടുപിന്നാലെ പട്ടേൽ രക്തത്തിൽ കുതിർന്ന വസ്ത്രങ്ങളുമായി പള്ളിയിൽ നിന്ന് പുറത്തുവരുന്ന […]