
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ എസ്ഐആർ നടപടികൾക്കിടയിൽ ബിഎൽഒ ആത്മഹത്യ ചെയ്ത സംഭവത്തിൽ വഴിത്തിരിവ്. സംഭവവുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസ് നേതാവ് അറസ്റ്റിലായി. ആത്മഹത്യാ പ്രേരണ കുറ്റമാണ് തൃണമൂൽ നേതാവായ ബുള്ളറ്റ് ഖാനെതിരെ ചുമത്തിയിരിക്കുന്നത്. മുർഷിദാബാദിൽ ബിഎൽഒയായ ഹമീമുൾ ഇസ്ലാം (47) ശനിയാഴ്ച രാത്രിയാണ് ജീവനൊടുക്കിയത്. ഭഗവാൻഗോള ബ്ലോക്ക് രണ്ടിന് കീഴിലുള്ള അലൈപൂർ ഗ്രാമത്തിലെ താമസക്കാരനാണ് ഇദ്ദേഹം. ഹമീമുൾ ഇസ്ലാമിൽ നിന്നും 20 ലക്ഷം രൂപ ബുള്ളറ്റ് ഖാൻ കടം വാങ്ങിയിരുന്നു. പിന്നീട് പണം തിരിച്ച് ചോദിച്ചപ്പോൾ ബിഎൽഒയെ […]