ടെഹ്റാന്: സമുദ്രവ്യാപാര പാതകളില്‍ നിര്‍ണ്ണായകമായ ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണങ്ങള്‍ പുനഃസ്ഥാപിച്ചുകൊണ്ട് ഇറാന് വീണ്ടും രംഗത്ത്. ലബനന് വെടിനിര്‍ത്തലിന് പിന്നാലെ വെള്ളിയാഴ്ച തുറന്നുനല്‍കിയ ജലപാതയാണ്, അമേരിക്കന്‍ നടപടികളില്‍ പ്രതിഷേധിച്ച് ഇറാന് സൈന്യം വീണ്ടും കടുത്ത നിരീക്ഷണത്തിലാക്കിയത്. ഇറാന് തുറമുഖങ്ങളില്‍ അമേരിക്ക ഏര്‍പ്പെടുത്തിയ നാവിക ഉപരോധം നീക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. അമേരിക്ക വാഗ്ദാനലംഘനം നടത്തിയെന്നും ഉപരോധത്തിന്റെ പേരില്‍ നടത്തുന്നത് ‘കടല്‍ക്കൊള്ള’യാണെന്നും ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് ആരോപിച്ചു. ഇറാനിയന്‍ കപ്പലുകള്‍ക്ക് പൂര്‍ണ്ണമായ യാത്രാസ്വാതന്ത്ര്യം അനുവദിക്കുന്നത് വരെ ഹോര്‍മുസ് […]