
ന്യൂഡൽഹി: പാക് ചാരൻമാർക്ക് രഹസ്യ വിവരങ്ങൾ ചോർത്തിനൽകിയ 15 കാരന പൊലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബിലെ പത്താൻകോട്ടിലാണ് സംഭവം. കഴിഞ്ഞ തിങ്കളാഴ്ചയാണ് ആൺകുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. പത്താൻകോട്ടിലെ സൈനിക കേന്ദ്രങ്ങളുടെ വീഡിയയോയും ചിത്രങ്ങളും കുട്ടി പാക് ചാരൻമാർക്ക് കൈമാറിയതായി കണ്ടെത്തിയിട്ടുണ്ട്. ഒരു വർഷം മുമ്പ് ജമ്മു കശ്മീരിൽ താമസിച്ചിരുന്ന കുട്ടിയുടെ പിതാവിനെ കാണാതായിരുന്നു. പിന്നാലെ കുട്ടി വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സജീവമായി ഉപയോഗിക്കാൻ തുടങ്ങി. ഇതിനിടെ പാകിസ്ഥാൻ ചാരൻമാരുടെ കെണിയിൽ കുട്ടി വീഴുകയുമായിരുന്നു. […]