
കൊല്ലം: ഓച്ചിറയിൽ വീണ്ടും ലഹരിവേട്ട. ഓച്ചിറ ചങ്ങൻകുളങ്ങരയിൽ വാടകയ്ക്ക് താമസിക്കുന്ന അനൂപിനെയാണ് പിടികൂടിയത്. ഇയാൾ ധരിച്ചിരുന്ന പാന്റിന്റെ പോക്കറ്റിൽ നിന്നും 17.05 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. വിൽപ്പനയ്ക്കായി ബെംഗളൂരുവിൽ നിന്നെത്തിച്ച മയക്കുമരുന്നാണ് പിടികൂടിയത്. ഇയാളുടെ വീട്ടിൽ നിന്ന് എംഡിഎംഎ തൂക്കാൻ ഉപയോഗിക്കുന്ന ത്രാസും ഇത് ഉപയോഗിക്കുന്നതിനുള്ള ഉപകരണവും പിടിച്ചെടുത്തിട്ടുണ്ട്. ഓച്ചിറ പോലീസും ഡാൻസാഫ് സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്. കരുനാഗപ്പള്ളി എസിപി സി. ജോണിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.