പാലക്കാട്: കൂറ്റനാട് കറുകപത്തൂരിൽ ഗുണ്ടാ ആക്രമണത്തിൽ രണ്ട് പേർക്ക് കുത്തേറ്റു. കൂറ്റനാട് കറുകപത്തുരിലെ സ്വകാര്യ ക്വാട്ടേഴ്സിൽ വെച്ചായിരുന്നു സംഭവം. ക്വാട്ടേഴ്സ് ഉടമകൾക്കാണ് കുത്തേറ്റത്. ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന യുവാക്കളാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. ചാലിശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.