
പാലക്കാട്: ദേശീയ പാതയിൽ തണ്ണിമത്തൻ ലോഡിന് താഴെ സ്ഫോടക വസ്തുക്കൾ പിടികൂടിയ സംഭവത്തിൽ ദുരൂഹത. സംഭവത്തിന് ഭീകരബന്ധമുണ്ടെന്നാണ് സംശയം. ഇതിന്റെ പശ്ചാത്തലത്തിൽ കേസിന്റെ വിവരങ്ങൾ ദേശീയ അന്വേഷണ ഏജൻസി പാലക്കാട് പൊലീസിൽ നിന്നും തേടിയിട്ടുണ്ട്. മിനിലോറിയുടെ ഡ്രൈവർ സെന്തിൽ കുമാറിനെ ഐബിയും തമിഴ്നാട് ക്യു ബ്രാഞ്ചും ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം പാലക്കാട് മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമിപമാണ് സ്ഫോടക വസ്തുക്കളുമായി എത്തിയ മിനിലോറി പിടികൂടിയത്. ജലാറ്റിൻ സ്റ്റിക്കുകളുടെയും ഡിറ്റണേറ്ററുകളുടെയും വൻ ശേഖരമാണ് കണ്ടെത്തിയത്. തണ്ണിമത്തൻ ചാക്കുകൾക്കിടയിൽ […]