പാലക്കാട്: ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ മതിയായ രേഖകളില്ലാതെ 21 കുട്ടികളെ കണ്ടെത്തി. ബിഹാറിൽ നിന്നും വിവേക് എക്സ്പ്രസ്സിൽ എത്തിയ സംഘത്തിൽ 10 മുതൽ 16 വയസ്സ് വരെയുള്ള ആൺകുട്ടികളാണുള്ളത്. മനുഷ്യക്കടത്താണോ എന്ന സംശയവും നിലനിൽക്കുന്നുണ്ട്. ഇവരോടൊപ്പം ഉണ്ടായിരുന്ന രണ്ട് മുതിർന്നവർ പരസ്പരവിരുദ്ധമായ മൊഴികളാണ് നൽകിയത്. കോഴിക്കോട്ടെ പ്രമുഖ സ്ഥാപനത്തിലേക്ക് രണ്ട് മാസത്തെ കോഴ്സിനാണ് കൊണ്ടുവന്നത് എന്നാണ് ഇവരുടെ മൊഴി. എന്നാൽ ഇക്കാര്യം പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. കുട്ടികളെ പൊലീസ് ശിശുക്ഷേമ സമിതിക്ക് കൈമാറി കിഷൻ ഗഞ്ച് സ്വദേശികളായ കുട്ടികൾ. ഞായറാഴ്ച […]