
പാലാ: പാലത്തിൽ കയറി തൂങ്ങിമരിക്കാൻ ശ്രമിക്കവേ കയർ പൊട്ടി ഓട്ടോ ഡ്രൈവർ വെള്ളത്തിൽ വീണുമരിച്ചു. പാലാ മുരിക്കുമ്പുഴ വെട്ടത്തോട്ടത്തിൽ വി എസ് അനിൽകുമാർ (ശ്രീകുമാർ 60) ആണ് മരിച്ചത്. വീട്ടുകാർക്ക് ആത്മഹത്യാ സന്ദേശം അയച്ച ശേഷമാണ് ഇയാൾ പാലത്തിൽ തൂങ്ങിമരിക്കാൻ ശ്രമിച്ചത്. ഇന്ന് പുലർച്ചെ നാലരയോടെ പാലാ വലിയ പാലത്തിലാണ് സംഭവം. പാലത്തിന്റെ കൈ വരിയിൽ കെട്ടിയ കയർ പൊട്ടിയ നിലയിൽ കണ്ടെത്തിയിട്ടുണ്ട്.തൂങ്ങി മരിക്കാൻ ശ്രമിക്കുന്നതിനിടെ കഴുത്തിൽ ചുറ്റിയ കയർ പൊട്ടി ആറ്റിൽ വീഴുകയായിരുന്നു എന്നാണ് നിഗമനം. […]