പാലക്കാട്: പാലക്കാട് ഡിവിഷനിൽ പാളത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്തിയതായി റെയിൽവേ അറിയിച്ചു. ചില ട്രെയിനുകളുടെ യാത്രയിൽ നിയന്ത്രണമേർപ്പെടുത്തുകയും മറ്റ് ചില ഭാഗങ്ങളിൽ സർവീസ് ഭാഗികമായി റദ്ദാക്കുകയും ചെയ്തു. ആലപ്പുഴ-കണ്ണൂർ എക്സ്പ്രസ് (16307) ജനുവരി ഏഴ്, 14, 21, 28 ഫെബ്രുവരി നാല് തീയതികളിൽ ആലപ്പുഴയിൽനിന്ന് ആരംഭിക്കുന്ന ഈ ട്രെയിൻ കോഴിക്കോടുവരെ മാത്രമേ സർവീസ് നടത്തുകയുള്ളൂ. കോഴിക്കോട് നിന്ന് കണ്ണൂർ വരെയുള്ള ട്രെയിൻ സർവീസ് ഈ ദിവസങ്ങളിൽ ഭാഗികമായി റദ്ദാക്കും. തിരുവനന്തപുരം സെൻട്രൽ-കണ്ണൂർ ജനശതാബ്ദി […]