എറണാകുളം: പാസ്പോർട്ട് വെരിഫിക്കേഷനായി എത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമം. എറണാകുളം പള്ളുരുത്തി പൊലീസ് സ്റ്റേഷനിലെ സിപിഒ വിജേഷിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. യുവതിയുടെ പരാതിയിൽ ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. പാസ്പോർട്ട് വെരിഫിക്കേഷനുമായി ബന്ധപ്പെട്ട് വിവരങ്ങൾ പരിശോധിക്കുന്നതിന് യുവതിയെ വിജേഷ് വിളിച്ചുവരുത്തുകയായിരുന്നു. സ്റ്റേഷന് സമീപത്തുള്ള വാക് വേയിലേക്കാണ് വിളിച്ചുവരുത്തിയത്. തുടർന്ന് സ്ഥലത്തെത്തിയ യുവതിയെ ഇയാൾ കടന്നുപിടിക്കുയായിരുന്നു. യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഉദ്യോഗസ്ഥനെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടായേക്കുമെന്നാണ് വിവരം. ഹാർബാർ പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ് സംഭവം നടക്കുന്നത്. അതിനാൽ […]