ബെംഗളൂരു: ഐഎസ്ആർഒയുടെ അഭിമാനമായ പിഎസ്എൽവി പുതിയ ദൗത്യത്തിലേക്ക്. ഈ മാസം 12 ന് സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് വിക്ഷേപണം. നിർണ്ണായക ഭൗമനിരീക്ഷണ ഉപഗ്രഹമായ അന്വേഷ ഉൾപ്പെടെ 19 പേലോഡുകളെ വഹിച്ചാണ് പിഎസ്എൽവി സി-62 കുതിച്ചുയരുക. പിഎസ്എൽവിയുടെ 64ാമത് വിക്ഷേപണമാണിത്. 2025 മെയ് 18 നായിരുന്നു ഏറ്റവും ഒടുവിൽ പിഎസ്എൽവി വിക്ഷേപിച്ചത്. അന്ന് മൂന്നാം ഘട്ടത്തിലുണ്ടായ സാങ്കേതിക തകരാർ ദൗത്യത്തിന് തിരിച്ചടിയായി. ഇതെല്ലാം പരിഹരിച്ച് കൊണ്ടാണ് 2026 ലെ ആദ്യ വിക്ഷേപണം. കൃഷി, നഗര മാപ്പിംഗ്, […]