ശ്രീഹരിക്കോട്ട: ഐഎസ്ആർഒയുടെപിഎസ്എൽവി റോക്കറ്റ് വിക്ഷേപണം ലക്ഷ്യം കണ്ടില്ല. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻററിഷൽ നിന്ന് രാവിലെ 10.17-ന് ബഹിരാകാശത്തേക്ക് കുതിച്ച പിഎസ്എൽവി-സി62 റോക്കറ്റ് മൂന്നാംഘട്ടത്തിലാണ് തിരിച്ചടി നേരിട്ടത്. ഭൗമ നിരീക്ഷണ ഉപഗ്രഹം അടക്കം 14 വാണിജ്യ പേലോഡുകൾ ഭ്രമണപഥത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പിഎസ്എൽവി-സി 62 കുതിച്ചുയർന്നത്. റോക്കറ്റിന്റെ മൂന്നാം ഭാഗം വേർപ്പെട്ട ശേഷമായിരുന്നു സാങ്കേതിക പ്രശ്നം ഉടലെടുത്തതെന്ന് ഇസ്രോ ചെയർമാൻ ഡോ. വി നാരായണൻ അറിയിച്ചു. സാങ്കേതിക പ്രശ്നം മൂലം റോക്കറ്റിന്റെ ദിശ മാറിയെന്നും […]