തൃശൂർ: ചാലക്കുടിയിൽ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് തീപിടിച്ചു. ചാലക്കുടി പാലത്തിനു സമീപം ദേശീയപാതയിലായിരുന്നു അപകടം. കൊച്ചിയിലുള്ള മരുന്ന് കമ്പനിയുടെ പിക്കപ്പ് വാനും ബൈക്കുമാണ് കൂട്ടിയിച്ചത്. ബൈക്ക് പിക്കപ്പിന് അടിയിലേക്ക് ഇടിച്ചു കയറിയ ഉടൻ തീ പിടിക്കുകയായിരുന്നു. മലപ്പുറത്ത് മരുന്ന് വിതരണം ചെയ്തു തിരികെ കൊച്ചിയിലേക്ക് മടങ്ങിയിരുന്ന പിക്കപ്പ് ആണ് അപകടത്തിൽപ്പെട്ടത്. ചാലക്കുടി ഫയർഫോഴ്സ് എത്തി തീ നിയന്ത്രണവിധേയമാക്കിയെങ്കിലും ഇരു വാഹനങ്ങളും കത്തി നശിച്ചു