
കാസർകോട്: അഞ്ചുവയസ്സുകാരനെ രണ്ടാനച്ഛൻ അതിക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതിയായ ഷൗക്കത്ത് അലിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടി ക്രൂരമർദനത്തിന് ഇരയാകുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസി ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. പരിക്കേറ്റ കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. കുട്ടിയുടെ മാതാവും പിതാവും മൂന്ന് വർഷം മുമ്പ് വിവാഹമോചിതരായതാണ്. മാതാവ് പിന്നീട് രണ്ടാം വിവാഹം കഴിക്കുകയായിരുന്നു. നാല് മാസം മുമ്പ് വരെ മൂന്ന് മക്കളും പിതാവിനൊപ്പമായിരുന്നു. പിന്നീട് മാതാവ് നൽകിയ പരാതിയെത്തുടർന്നാണ് കുട്ടികളെ അവർക്കൊപ്പം വിട്ടയച്ചത്. മൂന്ന് കുട്ടികളിൽ […]