
കാസര്‍ഗോഡ്: സ്വന്തം വീട്ടില്‍ സുരക്ഷിതനായിരിക്കേണ്ട ആറുവയസ്സുകാരന് രണ്ടാനച്ഛന്റെ കൈകളില്‍ അനുഭവിച്ചത് വിവരണാതീതമായ നരകയാതന. ഷൗക്കത്തലി എന്നയാള്‍ കുട്ടിയെ നിരന്തരമായി മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ക്രൂരമായ ശാരീരിക പീഡനങ്ങളുടെ പാടുകളുമായി കഴിയുന്ന കുട്ടിയുടെ മൊഴി കേട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ പോലും നടുങ്ങിയിരിക്കുകയാണ്. അടി കിട്ടുമ്പോള്‍ കുട്ടി നിലവിളിക്കാതിരിക്കാന്‍ വായില്‍ തുണി തിരുകിയ ശേഷമായിരുന്നു ക്രൂരത തുടര്‍ന്നിരുന്നത്. കുട്ടിയുടെ കാലുകള്‍ വളച്ചൊടിച്ച് കഴുത്തോളം വലിച്ചുനീട്ടുകയും, കഴുത്ത് തറയില്‍ അമര്‍ത്തിപ്പിടിച്ച് ശ്വാസം മുട്ടിക്കുകയും ചെയ്തു. ഉറങ്ങിക്കിടക്കുമ്പോള്‍ പോലും കുട്ടിയെ […]