തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന് മുഖസ്തുതി പാടാൻ വേണ്ടി മറ്റുള്ള ഇടതുപക്ഷ സർക്കാരുകളെയും മുൻ മേയർമാരെയും അധിക്ഷേപിച്ച ഗതാഗതമന്ത്രി കെബി ഗണേഷ് കുമാറിന്റെ പ്രസംഗം വിവാദമാകുന്നു. തിരുവനന്തപുരം നഗരത്തിൽ ഉണ്ടായിരിക്കുന്ന എല്ലാ വികസന പ്രവർത്തനങ്ങളും കഴിഞ്ഞ പത്തുവർഷംകൊണ്ട് രണ്ടു പിണറായി സർക്കാരുകളുടെ കാലത്താണ് നടന്നിരിക്കുന്നത് എന്ന വസ്തുതാ വിരുദ്ധമായ കാര്യമാണ് കെബി ഗണേഷ് കുമാർ പ്രസംഗമധ്യേ പറഞ്ഞത്. കേന്ദ്രസർക്കാരിനെതിരെ തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ പിണറായി വിജയന്റെ നേതൃത്വത്തിൽ നടത്തിയ സത്യാഗ്രഹ സമരത്തിൽ പ്രസംഗിക്കുകയായിരുന്നു ഗണേഷ്. മുഖ്യമന്ത്രിയുടെയും […]