
കണ്ണൂർ: വീണ്ടും ക്ഷേത്രോത്സവത്തെയും വിശ്വാസത്തെയും അവഹേളിച്ച് സിപിഎം. മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടിലാണ് സംഭവം. ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള കലശത്തിലാണ് ചെഗുവേരയും പാർട്ടിക്കൊടിയും വിപ്ലവഗാനവും അരങ്ങേറിയത്. പിണറായി വെണ്ടുട്ടായി കൈതേരി പുതിയേടത്ത് ഘണ്ഡാകർണ്ണ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് നടന്ന കാവു തീണ്ടൽ ചടങ്ങാണ് വിവാദമാകുന്നത്. ക്ഷേത്ര കമ്മിറ്റിയുടെ നിർദ്ദേശം പോലും അവഗണിച്ചാണ് കഞ്ചാവ് വലിക്കുന്ന ചെഗുവേരയും അരിവാൾ ചുറ്റിക നക്ഷത്രവും വിപ്ലവഗാനവും അടക്കം സിപിഎം കലശത്തിൽ ഉൾപ്പെടുത്തിയത്.