
ചെന്നൈ: തമിഴ്നാട്ടിൽ പുതുവത്സര ദിനത്തിൽ മിണ്ടാപ്രാണിയോട് ക്രൂരത. തിരുവള്ളൂർ ജില്ലയിൽ പുതുവത്സരദിനത്തിൽ ഗർഭിണിയായ പശുവിനെ വെടിവച്ചു കൊന്നതായി പരാതി. പുലർച്ചെ 4 മണിയോടെയാണ് അതിക്രൂരമായ സംഭവം നടന്നത്. മൃഗസ്നേഹിയായ സായ് വിഘ്നേഷാണ് തിരുവള്ളൂർ പൊലീസിൽ പരാതി നൽകിയത്. എയർ ഗൺ ഉപയോഗിച്ചാണ് പശുവിനെ ആക്രമിച്ചതെന്നാണ് പ്രാഥമിക നിഗമനം. പശുവിന്റെ പിൻകാലുകളിൽ ഒന്നിലധികം ഗുരുതരമായ പരിക്കുകളുണ്ടായിരുന്നു എന്ന് പരാതിയിൽ പറയുന്നു. ജനുവരി 3 ന് നടത്തിയ എക്സ്-റേ പരിശോധയിൽ പശുവിന്റെ ശരീരത്തിനുള്ളിൽ ഗൺ പെല്ലറ്റുകളുടെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഗൺ […]