ബെംഗളൂരു: പുതുവത്സര പാർട്ടി കഴിഞ്ഞു മടങ്ങിയപ്രായപൂർത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോയി മോശമായി പെരുമാറിയതിന് യൂട്യൂബർ അറസ്റ്റിൽ. തുമകുരു സ്വദേശിയും ആർജെ ഡിജിറ്റൽ ന്യൂസ് യൂട്യൂബ് ചാനൽ നടത്തുന്നയാളുമായ രവി ജമുനയാണ് പ്രതി. ബെംഗളൂരു സൗത്ത് ജില്ലയിലെ മഗഡി പോലീസ് ആണ് യൂട്യൂബറെ അറസ്റ്റ് ചെയ്തത്. ജനുവരി ഒന്നിന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. മഗഡി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു ബന്ധുവിന്റെ വീട്ടിൽ പുതുവത്സരം ആഘോഷിച്ച ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് രവി ജമുന പ്രായപൂർത്തിയാകാത്ത […]