തിരുവനന്തപുരം: പുനര്‍ജനി പദ്ധതി കേസില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ അഴിമതി നിരോധനവകുപ്പ് പ്രകാരം കേസ് നിലനില്‍ക്കില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് കത്ത് പുറത്ത് വന്നു. കഴിഞ്ഞ സെപ്തംബറിലാണ് വിജിലന്‍സ് ഡയറക്ടറേറ്റ് സര്‍ക്കാരിന് കത്ത് നല്‍കിയത്.സ്പീക്കറുടെ അനുമതിയില്ലാതെ വിഡി സതീശന് വിദേശത്ത് പോയതായി മുന്‍ വിജിലന്‍സ് ഡയറക്ടര്‍ അറിയിച്ചിരുന്നു. ഇതിലാണ് ആഭ്യന്തര സെക്രട്ടറിയോട് സ്പീക്കര്‍ വിശദീകരണം നല്‍കിയത്. പുനര്‍ജനി പദ്ധതിയുടെ പണം വി ഡി സതീശന്റെ അക്കൗണ്ടിലേക്ക് വന്നിട്ടില്ലെന്നാണ് വിജിലൻസ് ഡയറക്ട്രേറ്റ് റിപ്പോര്‍ട്ടില്‍ ഉളളത്. സ്പീക്കറുടെ കത്തിന് […]