
കൊല്ലം: പുനലൂർ – മൂവാറ്റുപുഴ മലയോര ഹൈവേയിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിൽ തകർത്ത് വീട്ടുമുറ്റത്തേക്ക് ഇടിച്ചുകയറി അപകടം. പത്തനാപുരം വാഴത്തോപ്പിലാണ് സംഭവം. അപകടത്തിൽ വാഴത്തോപ്പ് എബനേസറിൽ വൈ .യോഹന്നാന്റെ വീടിന്റെ ചുറ്റുമതിലും ഗേറ്റും തകർന്നു. ശബരിമല യാത്ര കഴിഞ്ഞു മടങ്ങുകയായിരുന്ന നേമം സ്വദേശികൾ സഞ്ചരിച്ച ഇന്നോവ കാറാണ് അപകടത്തിൽപെട്ടത്. അപകട സമയം മൂന്ന് പേർ കാറിൽ ഉണ്ടായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട കാർ ഇടിച്ച് വീടിന്റെ ചുറ്റു മതിലും, ഗേറ്റും പൂർണ്ണമായും തകർന്നുവെങ്കിലും, യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. […]