
തിരുവനന്തപുരം : പുനർജനി പദ്ധതി ക്രമക്കേടിൽ പ്രതിപക്ഷ നേതാവ് വി. ഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് വിജിലൻസിൻറ ശുപാർശ. പദ്ധതിയുടെ പേരിൽ വി. ഡി സതീശൻ വിദേശത്ത് നിന്ന് പണം പിരിച്ചിരുന്നു എന്നാണ് പ്രധാന ആരോപണം. ഇതിലെ ക്രമക്കേട് അന്വേഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ശുപാർശയടങ്ങിയ റിപ്പോർട്ടാണ് വിജിലൻസ് മുഖ്യമന്ത്രിക്ക് കൈമാറിയത്. മണപ്പാട്ട് ഫൗണ്ടേഷൻ എന്ന പേരിൽ ഫൗണ്ടേഷൻ രൂപീകരിച്ചാണ് വി.ഡി. സതീശൻ വിദേശത്ത് നിന്ന് പണം സ്വീകരിച്ചത്. യുകെയിൽ നിന്ന് 20 ലക്ഷം രൂപയോളം സമാഹരിച്ചതായാണ് കണ്ടെത്തൽ. യുകെ ആസ്ഥാനമാക്കിയുള്ള […]