
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ടപകടം നടന്ന സ്ഥലം സന്ദർശിച്ച് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. അപകടം കേരളത്തെ മാത്രമല്ല രാജ്യത്തെ ആകെ നടുക്കിയിരിക്കുകയാണെന്ന് വി. മുരളീധരൻ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ തമിഴ്നാട്ടിലും ഇത്തരത്തിൽ ഒരു സംഭവം നടന്നിരുന്നു. കേരളത്തിലും തമിഴ്നാട്ടിലുമുള്ള വിവിധ മേഖലകളിൽ കഴിഞ്ഞകാലങ്ങളിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അപകടങ്ങൾ നടക്കുമ്പോൾ സർക്കാരുകൾ അന്വേഷണം നടത്താറുമുണ്ട്. എന്നാൽ അന്വേഷണത്തിന് ശേഷം തുടർനടപടികൾ ഉണ്ടാകാത്തതിനാലാണ് ഇത്തരത്തിലുള്ള സംഭവങ്ങൾ വീണ്ടും ആവർത്തിക്കപ്പെടുന്നത്. ഇത് സർക്കാരുകൾ മനസ്സിലാക്കണം. മരണപ്പെട്ടവരുടെ കുടുംബത്തിന് സഹായധനം എത്ര പ്രഖ്യാപിച്ചാലും […]