കണ്ണൂർ: വി. കുഞ്ഞികൃഷ്ണന്റെ പുസ്തകം ഇറക്കും മുൻപ് കണക്ക് അവതരിപ്പിക്കാൻ മനസ്സില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പാർട്ടി പുറത്താക്കിയ കുഞ്ഞികൃഷ്ണനെ മഹത്വവത്കരിക്കാൻ കഴിയില്ല. പാർട്ടിയെ വെല്ലുവിളിക്കാൻ കുഞ്ഞികൃഷ്ണൻ ആരാണ്. തോന്ന്യവാസങ്ങൾ പുസ്തകത്തിൽ എഴുതിവച്ചാൽ കേസ് കൊടുക്കുമെന്നും എം. വി ഗോവിന്ദൻ കണ്ണൂരിൽ പറഞ്ഞു. കഴിഞ്ഞ ദിവസം എൽഡിഎഫ് വടക്കൻ മേഖല ജാഥയുടെ പയ്യന്നൂരിലെ പരിപാടിയിലും പി. കുഞ്ഞികൃഷ്ണനെതിരെ എം. വി ഗോവിന്ദൻ ആഞ്ഞടിച്ചിരുന്നു. ചിലർ ബൂർഷ്വാ മാധ്യമങ്ങളുമായി കുഞ്ഞികൃഷ്ണൻ ചേർന്ന് പാർട്ടിയെ തകർക്കാൻ ശ്രമിക്കുന്നു. […]