
മലപ്പുറം: റോഡിന് കുറുകെ ചാടിയ പൂച്ചയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഓട്ടോറിക്ഷയിൽ നിന്ന് പുറത്തേക്ക് തെറിച്ചു വീണ് ആറാം ക്ലാസുകാരൻ മരിച്ചു. മലപ്പുറം കളത്തിൻപടി സ്വദേശി ഷാദിൻ (12) ആണ് മരിച്ചത്. ചെങ്ങര പള്ളിപ്പടിയിൽ ഇന്നലെ രാത്രി 7.30 ഓടെയാണ് അപകടമുണ്ടായത്. യത്തീംഖാനയിൽ പഠിക്കുന്ന സഹോദരനെ സന്ദർശിച്ച് മടങ്ങിവരികയായിരുന്നു ഷാദിനും അമ്മയും. കുറകെ ചാടിയ പൂച്ചയെ രക്ഷിക്കുന്നതിനായി ഡ്രൈവറായ ഷാഫി ഓട്ടോറിക്ഷ പെട്ടെന്ന് വെട്ടിച്ചപ്പോൾ ഷാദിൻ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷാദിനെ ഉടൻതന്നെ ആശുപത്രിയിൽ […]