തിരുവനന്തപുരം: സിവില്‍ പൊലീസ് ഓഫീസര്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍. കോവളം വെള്ളാര്‍ സ്വദേശി അഖിലിനെയാണ് (27) ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. കിടപ്പുമുറിയിലെ ഫാനില്‍ ബഡ്ഷീറ്റുപയോഗിച്ച് കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. രണ്ടര വര്‍ഷം മുമ്പ് പൊലീസില്‍ നിയമനം കിട്ടിയ അഖില്‍ തിരുവനന്തപുരം എആര്‍ ക്യാമ്പിലായിരുന്നു. ഇതിനിടെ വയനാട്ടില്‍ നിന്ന് പഠനത്തിനായി തിരുവനന്തപുരത്ത് എത്തി താമസിക്കുന്ന യുവതിയുമായി അടുപ്പത്തിലായിരുന്നതായാണ് വിവരം. സുഹൃത്തുക്കള്‍ക്കൊപ്പം വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ കഴിഞ്ഞ ദിവസം രാത്രി ഈ യുവതി ആത്മഹത്യ ചെയ്തിരുന്നു. ഇതറിഞ്ഞ അഖില്‍ തലസ്ഥാനത്തെ […]