
അയ്യപ്പഭക്തർക്ക് മണ്ഡലകാലം വ്രതശുദ്ധിയുടെ കാലം കൂടെയാണ്. നാല്പത്തൊന്ന് ദിവസം വ്രതമെടുത്ത് മല കയറുന്ന ഓരോ ഭക്തനും ഞാൻ നീ തന്നെയാകുന്നുവെന്ന വലിയ തത്വം മനസിലാക്കി മലയിറങ്ങുന്നു. ഓരോ മനുഷ്യനിലുമുള്ള അക്രമവാസനയുള്ള പുലിയെ അടക്കി അവനെ ശാന്തസ്വരൂപനാക്കിയ അയ്യപ്പൻ. രാജാവായി വാഴാൻ ആഗ്രഹിച്ചവരോട് തന്റെ അവതാര ലക്ഷ്യം പൂർത്തിയായെന്ന് വ്യക്തമാക്കി തപസിലിരിക്കുന്ന പുണ്യമല. മണ്ഡലവിളക്ക് ദിവസം അവിടെ അയ്യനെ കാണാൻ വരുന്ന ഭക്തരുടെ എണ്ണവും കുറവല്ല. പൊന്നമ്പലമേട്ടിൽ തെളിയുന്ന മകരജ്യോതി ദർശിക്കുന്നത് പുണ്യമായാണ് ഭക്തർ കരുതുന്നത്. ആ പുണ്യദർശനം […]