പാലക്കാട്: പോസ്റ്റ് ഓഫീസ് പാഴ്സൽ സർവീസ് വഴിയുള്ള കഞ്ചാവ് കടത്തിൽ മുഖ്യപ്രതിക്കായി അന്വേഷണം ശക്തമാക്കി എക്സൈസ്. ഇന്നലെയാണ് കൊല്ലങ്കോട് പോസ്റ്റ് ഓഫീസിലേക്ക് പാഴ്സലായി കഞ്ചാവെത്തിയത്. സംഭവത്തിൽ കൊല്ലങ്കോട് സ്വദേശികളായ യുവാക്കൾ എക്സൈസിന്റെ പിടിയിലായിരുന്നു. മേഘാലയിൽ നിന്ന് പാഴ്സലായി കഞ്ചാവ് എത്തിക്കാൻ നിർദ്ദേശം നൽകിയത് സുഹൃത്തായ കൊല്ലങ്കോട് സ്വദേശിയാണെന്ന് പ്രതികൾ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 22കാരനായ മുഖ്യപ്രതിക്കായി എക്സൈസ് അന്വേഷണം ശക്തമാക്കിയത്. പ്രതി മുമ്പും നേരിട്ടും സുഹൃത്തുക്കൾ മുഖേനയും അന്യസംസ്ഥാനങ്ങളിൽ നിന്ന് പാഴ്സൽ മാർഗം ലഹരിക്കടത്ത് നടത്തിയിട്ടുണ്ടെന്ന് […]